അരവിന്ദ് കേജ്രിവാളിന്റെ വസതിക്കു മുന്നിൽ പ്രതിഷേധിക്കുന്നവർ സിസിടിവി ക്യാമറകൾ തകർത്തതായി ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിക്കു മുന്നിൽ പ്രതിഷേധിക്കുന്ന ബിജെപി നേതാക്കൾ വസതിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ തകർത്തതായി ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസ്. ബിജെപി നേതാക്കൾ മുഖ്യമന്ത്രിയുടെ വസതിയിൽ ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറകൾ നശിപ്പിച്ചു എന്ന് ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഡൽഹി മുൻസിപ്പൽ കോർപറേഷനി(എം.സി.ഡി.)ലെ മേയർമാരും കൗൺസിലർമാരുമാണ് കേജ്രിവാളിന്റെ വസതിക്കു മുൻപിൽ പ്രതിഷേധിക്കുന്നത്. പതിമൂവായിരം കോടി രൂപയുടെ കുടിശ്ശിക തന്നു തീർക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയർമാരുടെ സമരം.

Story Highlights Protesters smash CCTV cameras in front of Arvind Kejriwal’s residence

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top