ന്യൂയോര്‍ക്കില്‍ പള്ളിക്ക് മുന്നില്‍ വെടിവയ്പ്; അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തി

ന്യൂയോര്‍ക്കിലെ ക്രിസ്ത്യന്‍ പള്ളിക്ക് മുന്നില്‍ വെടിവയ്പ്. അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തി. അക്രമിയ്ക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സാരമായ പരുക്കുണ്ടെന്നും വിവരം. ക്രിസ്മസ് കരോളിനായി ഒത്തുകൂടിയ ജനങ്ങള്‍ക്കിടയിലേക്ക് ആണ് അക്രമി വെടിയുതിര്‍ത്തത്.

ബാക്കി ആര്‍ക്കും പരുക്കുകളില്ലെന്നും പൊലീസുകാര്‍ തിരിച്ചും വെടിവച്ചുവെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകുന്നേരം നാല് മണിയോട് കൂടിയായിരുന്നു സംഭവമെന്ന് ദൃക്‌സാക്ഷ്യം വഹിച്ച മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി. മാന്‍ഹാട്ടനിലെ സെന്റ് ജോണ്‍ ദ ഡിവൈന്‍ കത്തീഡ്രലിലായിരുന്നു സംഭവം. കത്തീഡ്രലിന്റെ പടികളില്‍ നിന്നായിരുന്നു വെടിയുതിര്‍ക്കല്‍. വളരെ വലിയ ഒച്ചയായിരുന്നുവെന്നും 10 മീറ്റര്‍ അകലെ വച്ചാണ് അക്രമി ഷൂട്ട് ചെയ്തതെന്നും അവര്‍ പറഞ്ഞു.

Story Highlights shoot out, america

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top