അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല, നാടിന്റെ വികസന കാര്യങ്ങളില്‍ മുഴുകുന്നവരാണ് വിജയിക്കുക: പി. ശ്രീരാമകൃഷ്ണന്‍

അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല, നാടിന്റെ വികസന കാര്യങ്ങളില്‍ മുഴുകുന്നവരാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നാടിന്റെ വികസനവും ഓരോ പ്രദേശങ്ങളില്‍ നടക്കേണ്ട വികസനവും ഏത് തരത്തില്‍ വേണമെന്ന് തെരഞ്ഞെടുക്കുകയാണ്. അതിനാല്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ വിജയിക്കില്ല. ആരോപണങ്ങള്‍ എത്രത്തോളം ശരിയാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടേയെന്നും സ്പീക്കര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ 6.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുക.

Story Highlights speaker p sreeramakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top