പശ്ചിമ ബംഗാളിലെ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ഹാജരാകില്ല

mamtha

കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലേക്ക് ഇല്ലെന്ന് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരും ആണ് ഇന്ന് ഡല്‍ഹിയില്‍ ഹാജരാകില്ലെന്ന തീരുമാനത്തിലെത്തിയത്.

കേന്ദ്ര ഡെപ്യൂട്ടേഷനിലെയ്ക്ക് മടക്കി വിളിച്ച ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിടുതല്‍ നല്‍കിയില്ല. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മടക്കാനാകില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മൂന്ന് പേരും കൊവിഡ് ജോലികളുടെ തിരക്കിലാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം.

Read Also : പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റുകള്‍ ആവശ്യപ്പെടും

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും മറുപടി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ഹാജരാകാനാണ് രണ്ട് പേര്‍ക്കും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുവരെയും നിലപാട് അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളില്‍ പരോക്ഷമായി അടിന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെയും ഭയപ്പെടുത്താനാണ് ശ്രമമെന്നുമായിരുന്നു ആരോപണം.

Story Highlights west bengal, central government, mamta banarjee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top