തൃശൂരിലെ സ്‌പെഷ്യല്‍ ബാലറ്റ് വിതരണം; വ്യാപക ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ്

തൃശൂര്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനേക്കാള്‍ കൂടുതല്‍ സ്‌പെഷ്യല്‍ ബാലറ്റ് എത്തിയാല്‍ വോട്ട് എണ്ണല്‍ തടയുമെന്ന് ടി എന്‍ പ്രതാപന്‍ എംപി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ക്കുള്ള സ്പെഷ്യല്‍ തപാല്‍ ബാലറ്റ് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
Read Also : ‘സ്‌പെഷ്യൽ ബാലറ്റ് എല്ലാവരിലും എത്തിക്കുന്നത് വലിയ വെല്ലുവിളി’; തിരുവനന്തപുരം കളക്ടർ
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ആരോപണവുമായി കോണ്‍ഗ്രസും ബിജെപി യും രംഗത്തെത്തിയത്. തൃശൂര്‍ ജില്ലയില്‍ ഡിഎംഒ വഴി തയാറാക്കിയ സ്‌പെഷല്‍ ബാലറ്റ് പട്ടികയില്‍ ക്രമക്കേട് നടന്നെന്നും സ്‌പെഷല്‍ ബാലറ്റുകളുടെ എണ്ണം കൂടിയാല്‍ വോട്ടെണ്ണല്‍ തടയുമെന്നും ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു.
നടപടിക്രമങ്ങള്‍ പാലിച്ചാണ് പോസ്റ്റല്‍ ബാലറ്റ് വിതരണം നടന്നതെന്നും പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ പ്രതികരിച്ചു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ക്കുള്ള സ്പെഷ്യല്‍ തപാല്‍ ബാലറ്റ് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തൃശൂരില്‍ മുന്‍ മന്ത്രി കെ പി വിശ്വനാഥനും കുടുംബത്തിനും ഇത് വരെ സ്‌പെഷ്യല്‍ ബാലറ്റ് അനുവദിച്ചില്ലെന്ന പരാതിയും കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നു. അദ്ദേഹം മറ്റൊരു ജില്ലയിലാണ് ചികിത്സയിലുള്ളതെന്നും, പരാതി അന്വേഷിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.
Story Highlights – thrissur, postal vote, congress, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here