തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ജലവന്തി മാളിക സംരക്ഷണമില്ലാതെ നശിക്കുന്നുവെന്ന് പരാതി

നൂറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള പത്തനംതിട്ട ജില്ലയിലെ ശ്രീവല്ലഭ ക്ഷേത്രവളപ്പിലെ ജലവന്തി മാളിക സംരക്ഷണമില്ലാതെ നശിക്കുന്നു. ക്ഷേത വളപ്പിനുള്ളില്‍ വിശാലമായ കുളത്തോട് കൂടി സ്ഥിതി ചെയ്യുന്ന മൂന്ന് നിലകളോട് കൂടിയ കെട്ടിടമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ഭാഗമായ കെട്ടിടമാണ് ജലവന്തി. 400 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ കെട്ടിടത്തിന് എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തിന് മുകളിലാണ് മൂന്ന് നിലയുള്ള ജലവന്തി നിര്‍മിച്ചിരിക്കുന്നത്. കരിങ്കല്‍ തൂണുകളില്‍ താങ്ങി നില്‍ക്കുന്ന വെട്ടുകല്ലില്‍ നിര്‍മിച്ച കെട്ടിടമാണിത്.
Read Also : ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ
ക്ഷേത്ര മേല്‍ശാന്തി അടക്കമുള്ളവര്‍ക്ക് താമസിക്കുന്നതിനും കുളിക്കുന്നതിനുമായാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജലവന്തി മാളിക നിര്‍മിച്ചത്. കുമ്മായത്തേപ്പുള്ള ഈ കെട്ടിടത്തിന്റെ ഏറ്റവും വലിയ കൗതുകം എട്ട് മീറ്റര്‍ നീളം വരുന്ന കരിങ്കല്ലുകൊണ്ട് നിര്‍മിച്ച ഉത്തരമാണ്. എന്നാല്‍, സംരക്ഷണമില്ലാതായതോടെ കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം തകര്‍ന്ന നിലയിലാണ്. കുളക്കടവിന്റെ മേല്‍ക്കൂര ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. തദ്ദേശീയമായി ഉണ്ടായിരുന്ന നിര്‍മാണവിദ്യകളെക്കുറിച്ച് വരുംതലമുറയ്ക്കും അറിവുനല്‍കാന്‍ ഇത്തരം കെട്ടിടങ്ങള്‍ ഉപകരിക്കുന്നതിനാല്‍ അവ സംരക്ഷിക്കപ്പെടണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Story Highlights – architecture, culture, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here