Advertisement

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം ശക്തം; പൊലീസ് ലാത്തി വീശി

December 15, 2020
Google News 1 minute Read
delhi aiims nurses strike

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം. നഴ്‌സുമാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നഴ്‌സുമാര്‍ സമരം ശക്തമാക്കിയതോടെയാണ് പൊലീസ് നടപടി. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്‌സുമാര്‍. സമരത്തെ തുടര്‍ന്ന് ഇന്നും എയിംസിന്‍റെ പ്രവര്‍ത്തനം നിലച്ചു.

തീരുമാനം വരുംവരെ ജോലിയില്‍ പ്രവേശിക്കാന്‍ തയാറല്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്എസ് തുടങ്ങിയ എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

Read Also : വൃക്ക രോഗം; സുഷമ സ്വരാജ് എയിംസില്‍

സമരം നടത്തരുതെന്ന് നേരത്തെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ നഴ്‌സുമാരോട് ആവശ്യപ്പെട്ടിരുന്നു. ജോലിയില്‍ തിരികെ പ്രവേശിക്കാനും കൊവിഡ് മഹാമാരിയെ തടയാന്‍ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിന്‍ വരുന്നതിന് കുറച്ച് സമയം മാത്രം ബാക്കി നില്‍ക്കേ ഇപ്പോള്‍ നഴ്‌സുമാര്‍ സമരത്തില്‍ പ്രവേശിച്ചത് നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. 23 ആവശ്യങ്ങളാണ് നഴ്‌സസ് യൂണിയന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. അതില്‍ അധികവും സര്‍ക്കാരും എയിംസ് അധികൃതരും നടപ്പിലാക്കിയതാണെന്നും ഡോ രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി.

Story Highlights – delhi aiims, nurses strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here