പെരിയ ഇരട്ടകൊലപാതകം; സിബിഐ സംഘം ഇന്ന് പെരിയയിലെത്തും

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും, കൃപേഷിന്റെയും കൊലപാതകം സംബന്ധിച്ച് അന്വേഷിക്കാനായി സിബിഐ സംഘം ഇന്ന് പെരിയയിലെത്തും. ക്യാംപ് ഓഫീസടക്കം ആവശ്യപ്പെട്ട സൗകര്യങ്ങളൊന്നും സംസ്ഥാന സർക്കാർ അന്വേഷണ ഏജൻസിക്ക് അനുവദിച്ചിട്ടില്ല. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

ശരത് ലാലിന്റയും,കൃപേഷിന്റയും കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയും,ശക്തികളെയും സംബന്ധിച്ചാവും സിബിഐ പ്രധാനമായും അന്വേഷിക്കുക. നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ.പീതാംബരൻ, ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠനും ഉൾപ്പടെ 14 സിപിഐഎം പ്രവർത്തകരാണ് ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിലെ പ്രതികൾ.

എന്നാൽ, ഉന്നത നേതൃത്വത്തിന്റെ ഗൂഡാലോചന കൊലക്ക് പിന്നിലുണ്ടെന്ന ശരത് ലാലിന്റയും,കൃപേഷിന്റയും രക്ഷിതാക്കളുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയും,സുപ്രിംകോടതിയും സിബിഐ അന്വേഷണത്തിന് അനുമതി നൽകിയത്.

Story Highlights – periya murder; The CBI team will arrive in Periya today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top