കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് സ്ത്രീ വീണ് മരിച്ച സംഭവം; മനുഷ്യക്കടത്തിന് കേസെടുത്തു

കൊച്ചിയിൽ തമിഴ്നാട് സ്വ​ദേശിനിയായ സ്ത്രീ ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ മനുഷ്യക്കടത്തിന് കേസെടുത്തു. തമിഴ്നാട്ടിൽ നിന്ന് ജോലിക്കെന്ന പേരിൽ എത്തിച്ച് പൂട്ടിയിട്ടതിന് ഫ്ളാറ്റ് ഉടമയ്ക്കെതിരെയാണ് കേസെടുത്തത്.

അതേസമയം ഒളിവിൽ പോയ ഫ്ളാറ്റ് ഉടമ ഇംതിയാ​​സ് ​അ​ഹ​മ്മ​ദ് മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് പൊലീസ് അറിയിച്ചു. അഡ്വാൻസ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നൽകാത്തതിന്റെ പേരിലാണ് ഇയാൾ കുമാരിയെ തടഞ്ഞുവച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിനി കുമാരിക്ക് ​ഗുരുതരമായി പരുക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുമാരി മരിച്ചു. കേ​സി​ൽ​ ​നി​ന്ന് ​പി​ൻ​മാറിയാൽ ​പ​ണം​ ​ന​ൽ​കാ​മെ​ന്ന്​ ​ഫ്ളാറ്റ് ഉടമയുടെ ബന്ധുക്കൾ വാ​ഗ്ദാ​നം​ ​ചെ​യ്‌​ത​താ​യി​ കു​മാ​രി​യു​ടെ​ ​ഭ​ർ​ത്താ​വ് ​ ​ശ്രീ​നി​വാ​സ​ൻ​ ​ആരോപിച്ചിരുന്നു.​ ​

Story Highlights – human trafficking

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top