ഐടി നയമനം: ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് രജിസ്ട്രാര്‍

sivasankar didnt interfere in IT placement

ഹൈക്കോടതിയിൽ ഹൈലെവൽ ഐടി ടീം നിയമനത്തിൽ ശിവശങ്കർ ഇടപെട്ടിട്ടില്ലെന്ന് രജിസ്ട്രാർ. എന്‍ഐസിയെ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്‍ഐസിക്ക് യോഗ്യത ഇല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി.

ഐടി ഉദ്യോഗസ്ഥരുടെ നിയമനം നടന്നത് ചീഫ് ജസ്റ്റിസ് അറിഞ്ഞുകൊണ്ടാണ്. ഉദ്യോഗസ്ഥ നിയമനത്തില്‍ അന്വേഷണമില്ലെന്നും രജിസ്ട്രാര്‍ പറഞ്ഞു.

ഹൈക്കോടതിയിലെ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ജോലികളുടെ മേൽനോട്ടത്തിന് താൽക്കാലിക ഐടി ടീം മതിയെന്നും കേന്ദ്രസർക്കാരിന്‍റെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ വേണ്ടെന്നും നിർദേശിച്ചത് സംസ്ഥാന സർക്കാരാണെന്നായിരുന്നു ആക്ഷേപം. ഈ പശ്ചാത്തലത്തിലാണ് രജിസ്ട്രാറുടെ മറുപടി.

Story Highlights – M Sivasankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top