ചേർത്തല നഗര സഭ എൽഡിഎഫിന്‌ ; മാവേലിക്കരയിൽ ഭരണം ത്രിശങ്കുവിൽ

ldf decides to conduct march as part of loksabha election campaign

ചേർത്തല നഗരസഭ എൽഡിഎഫിന്. പത്ത് വർഷത്തിന് ശേഷമാണ് നഗരസഭ ഭരണം ഇടത് മുന്നണിയ്ക്ക് ലഭിക്കുന്നത്. എൽഡിഎഫ്-21, യുഡിഎഫ്-10, ബിജെപി- 3, മറ്റുള്ളവർ-1 എന്ന നിലയ്ക്കാണ് സീറ്റ് ലഭിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ആറ് നഗരസഭകളിൽ മൂന്നിടങ്ങൡും എൽഡിഎഫ് ഭരണത്തിലെത്തി. രണ്ട് നഗരസഭകളിൽ യുഡിഎഫ് അധികാരത്തിലെത്തി. അതേസമയം, മൂന്ന് മുന്നണികൾക്കും തുല്യ സീറ്റ് ലഭിച്ച മാവേലിക്കരയിൽ ഭരണം ത്രിശങ്കുവിലാണ്. ആലപ്പുഴ,ചേർത്തല, കായംകുളം എന്നിവിടങ്ങളിലാണ് എൽഡിഎഫ് ജയിച്ചത്. ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിൽ യുഡിഎഫും അധികാരത്തിലെത്തി.

Story Highlights – Cherthala City Council LDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top