ആന്തൂർ ന​ഗരസഭയിൽ 28 ഡിവിഷനുകളിലും എൽഡിഎഫിന് ജയം

കണ്ണൂർ ആന്തൂർ നഗരസഭയിലെ 28 സീറ്റുകളിലും വിജയിച്ച് എൽഡിഎഫ്. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. തളിപ്പറമ്പ് നഗരസഭയിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച ആന്തൂറിൽ മോറാഴ വില്ലേജും ഉൾപ്പെടും.

വോട്ടെടുപ്പിന്​ മുമ്പ്​ തന്നെ ചില വാർഡുകളിൽ ഇവിടെ എൽഡിഎഫ് എതിരാളികളില്ലാതെ വി​ജയിച്ചിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നഗരസഭയിൽ എൽഡിഎഫിന്റെ സമ്പൂർണ ആധിപത്യമാണ് പ്രകടമാകുന്നത്. വോട്ടെടുപ്പ് നടക്കുമ്പോൾ ശക്തമായ പോളിം​ഗാണ് ആന്തൂരിൽ രേഖപ്പെടുത്തിയത്.

Story Highlights – Local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top