പാലായിൽ ചരിത്രമെഴുതി എൽഡിഎഫ്; നഗരസഭ രൂപീകരിച്ചശേഷം എൽഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യം

പാലായിൽ ഭരണം ഉറപ്പിച്ച് എൽഡിഎഫ്. നഗരസഭ രൂപീകരിച്ചശേഷം എൽഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യമായാണ്. ജോസ് കെ മാണിക്ക് വൻ മുന്നേറ്റമാണ് പാലയിലുണ്ടായത്. 14 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കേരളാ കോൺഗ്രസുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ശ്രദ്ധേയമാണ്. ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ല തങ്ങളുടെ ശക്തി കേന്ദ്രമാണെന്ന് തെളിയിക്കേണ്ടത് ജോസ് കെ. മാണി വിഭാഗത്തിന്റെ ആവശ്യമായിരുന്നു. അതിൽ വിജയം കണ്ടു എന്നുവേണം പറയാൻ.
കോട്ടയത്ത് ജോസ് പക്ഷത്തിന്റെ വിടവ് നികത്താൻ യുഡിഎഫും, ജോസ് പക്ഷത്തിനൊപ്പം ചേർന്ന് ജില്ലാ പഞ്ചായത്തുൾപ്പെടെ പിടിക്കാൻ എൽഡിഎഫും കഠിന ശ്രമത്തിലായിരുന്നു. യുഡിഎഫ് കോട്ടയായ കോട്ടയം ജില്ലയിൽ ചെങ്കൊടി പാറിക്കാനുള്ള രാഷ്ട്രീയ കരുനീക്കങ്ങളാണ് സിപിഐഎം നടത്തിയത്. ജോസ് കെ. മാണിയെ മുൻ നിർത്തി പട നയിക്കുക വഴി കെ.എം. മാണിയെന്ന വികാരം കൂടി വോട്ടാക്കുകയായിരുന്നു ഇടത് ലക്ഷ്യം. അവസാന നിമിഷത്തിൽ രണ്ടില ചിഹ്നം ലഭിച്ചത് കരുത്താകുമെന്ന പ്രതീക്ഷയും ജോസി കെ മാണിക്കുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെല്ലാം ഫലം കണ്ടുവെന്നുവേണം വിലയിരുത്താൻ.
Story Highlights – ldf take over pala for the first time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here