കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

LDF wins in Union Minister V Muraleedharan's ward

കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡായ ഉള്ളൂരിലും എല്‍ഡിഎഫ് വിജയം നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആതിര എല്‍.എസ്. 433 വോട്ടിനാണ് ഉള്ളൂരില്‍ ജയിച്ചത്. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന വാര്‍ഡ് ആണ് ഉള്ളൂര്‍.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരനും പരാജയപ്പെട്ടു. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലാണ് കെ ഭാസ്‌കരന്‍ തോറ്റത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐഎമ്മിലെ അസയിനാരാണ് ഇവിടെ ജയിച്ചത്. 89 വോട്ടിനാണ് ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ടുകള്‍ ലഭിച്ചു. അസയിനാറിന് ലഭിച്ചത് 441 വോട്ടുകളാണ്.

Story Highlights – LDF wins in Union Minister V Muraleedharan’s ward

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top