Advertisement

ലൈഫ് മിഷൻ യുഡിഎഫിനെ തുണച്ചില്ല; വടക്കാഞ്ചേരി നഗരസഭയിൽ എൽഡിഎഫ് വിജയിച്ചു

December 16, 2020
Google News 1 minute Read
ldf won in vadakkanchery amidst life mission

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ നിർണായകമായി വടക്കാഞ്ചേരി ന​ഗരസഭ. സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിപ്പിടിച്ച ലൈഫ് മിഷൻ ക്രമക്കേട് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. വടക്കാഞ്ചേരി ന​ഗരസഭയിൽ മിന്നുന്ന വിജയമാണ് എൽഡിഎഫ് നേടിയത്.

ആകെയുള്ള 41 വാർഡുകളിൽ 21 ഇടത്തും എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫിന് 16 വാർഡുകളിൽ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ. എൻഡിഎ ഒരു വാർഡിൽ ജയിച്ചപ്പോൾ സ്വതന്ത്രർ മൂന്ന് വാർഡുകളിൽ വിജയം സ്വന്തമാക്കി.

വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയാണ് ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് രം​ഗത്തെത്തിയത്. പ്രതിപക്ഷം ഇത് ഏറ്റെടുത്തു. തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കി. മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചു. എന്നാൽ പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള സർക്കാർ പദ്ധതിക്ക് പ്രതിപക്ഷം തടയിടുന്നു എന്നായിരുന്നു എൽഡിഎഫ് തിരിച്ചടിച്ചത്. ഒടുവിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വടക്കാഞ്ചേരിയിൽ എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം.

Story Highlights – ldf won in vadakkanchery amidst life mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here