പ്രതിപക്ഷ നേതാവ് പറഞ്ഞതിനെല്ലാം ക്ഷമാപണം നടത്താന്‍ തയാറാണോ?; ചോദ്യവുമായി മന്ത്രി എ കെ ബാലന്‍

ramesh chennithala ak balan

പറഞ്ഞതിനെല്ലാം ക്ഷമാപണം നടത്താന്‍ പ്രതിപക്ഷ നേതാവിനാകുമോ എന്ന ചോദ്യം ഉന്നയിച്ച് നിയമ മന്ത്രി എ കെ ബാലന്‍. എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കുന്നതിന് സഹായിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനെയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മുല്ലപ്പള്ളിയെ ഇതില്‍ പെടുത്തുന്നില്ല. അവരുടെ സഹായം ഇല്ലായിരുന്നുവെങ്കില്‍ വിജയം സാധ്യമാകുമായിരുന്നില്ലെന്നും രണ്ട് തരത്തിലാണ് അവര്‍ വിജയം സാധ്യമാക്കിയതെന്നും ബാലന്‍. ഒന്നാമതായി കിഫ്ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. ലൈഫ് മിഷന്‍ ഉള്‍പ്പെടെ നാല് മിഷന്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും നിയമ മന്ത്രി ചൂണ്ടിക്കാട്ടി.

Read Also : ‘സര്‍ക്കാര്‍ ഇരകളുടെ കുടുംബത്തോടൊപ്പം’ വാളയാര്‍ കേസില്‍ മന്ത്രി എ കെ ബാലന്‍

ഇന്നേവരെ ചേര്‍ത്തിട്ടില്ലാത്ത ജമാഅത്തിനെ മുന്നണിയില്‍ ചേര്‍ത്തുമെന്നും അധികാരം കിട്ടിയാല്‍ പങ്കുവയ്ക്കുമെന്നും യുഡിഎഫ് പറഞ്ഞതായി എ കെ ബാലന്‍. ഇത് കേരളത്തിലെ ജനത തിരിച്ചറിഞ്ഞു. ഇതുപോലെ വിഡ്ഢിത്തം നിറഞ്ഞ അഭിപ്രായം അവര്‍ രേഖപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ എല്‍ഡിഎഫ് ഇത്ര വലിയ വിജയത്തിലേക്ക് കടക്കില്ലായിരുന്നുവെന്ന് മന്ത്രി.

ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണെന്നും എ കെ ബാലന്‍. ഇന്നലെ മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവ് രാജിവയ്ക്കുമോ എന്ന് ചോദിച്ചിരുന്നു. ചുരുങ്ങിയപക്ഷം ക്ഷമാപണം നടത്താന്‍ ശ്രമിക്കുമോ, പറഞ്ഞതിനെല്ലാം നിര്‍വ്യാജം വേദനിക്കുന്നുവെന്ന് പറയാന്‍ സാധിക്കുമോ? ആ ദിശയില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ തയാറാണോ? എന്നും എ കെ ബാലന്റെ ചോദ്യം. ഇതുപോലെ സര്‍ക്കാര്‍ ആക്രമണത്തിന് വിധേയമായ കാലഘട്ടമില്ലെന്നും കേന്ദ്രവും അതിനെ സഹായിക്കുന്ന നിലപാടാണെടുത്തതെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

Story Highlights – ramesh chennithala, ak balan, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top