പൂഞ്ഞാറിൽ ഷോൺ ജോർജിന് ലീഡ്

പൂഞ്ഞാറിൽ ഷോൺ ജോർജിന് ലീഡ് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. പടിപടിയായുള്ള മുന്നേറ്റമാണ് ഷോൺ ജോർജ് കാഴ്ചവച്ചത്. ആദ്യം മൂന്നാം സ്ഥാനത്ത് ആയിരുന്നുവെങ്കിലും, പിന്നീട് രണ്ടാം സ്ഥാനത്തേക്കും നിലവിൽ ഒന്നാം സ്ഥാനത്തും ലീഡ് ചെയ്യുകയാണ് പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്.
പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ പി.സി ജോർജിന് പിൻഗാമിയാകാനുള്ള ഒരുക്കമായാണ് ഷോൺ ജോർജിന്റെ സ്ഥാനാർത്ഥിത്വം വിലയിരുത്തപ്പെടുന്നത്. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ 20 വർഷമായി തുടരുന്ന പൊതു പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് തന്റെ സ്ഥാനാർത്ഥിത്വം മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്ന് ഷോൺ ജോർജ് പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി പി.സി. ജോർജ് മത്സരിക്കില്ലെന്നും, ഷോൺ ജോർജ് പകരക്കാരനായി എത്തുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ അതിനു മുന്നേ ഷോൺ മത്സര രാഷ്ട്രീയത്തിൽ സജീവമാകുകയാണ്.
ജനപക്ഷം രൂപംകൊണ്ട ശേഷം മലയോര മേഖലകളിലെ പഞ്ചായത്തുകളിൽ പാർട്ടി കരുത്തു തെളിയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷൻ നിലവിൽ ജന പക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അച്ഛൻ മുന്നണികളെ ഞെട്ടിച്ചതുപോലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മകൻ മുന്നണികളെ ഞെട്ടിക്കുമോയെന്ന് ഇന്ന് അറിയാം.
Story Highlights – shaun george leads in poonjar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here