തിരുവനന്തപുരം കോർപ്പറേഷൻ പൂജപ്പുര വാർഡിൽ വി വി രാജേഷിന് ജയം

തിരുവനന്തപുരത്ത് പൂജപ്പുരയിൽ ബിജെപിക്ക് വിജയം. എൻഡിഎ സ്ഥാനാർഥി വി വി രാജേഷ് ജയിച്ചു. പാർട്ടി ജില്ലാ അധ്യക്ഷൻ കൂടിയായ വി വി രാജേഷ് 1051 വോട്ടിനാണ് വിജയം സ്വന്തമാക്കിയത്.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ കെ.ശ്രീകുമാർ തോറ്റു. കരിക്കകം വാർഡിലാണ്​ എൽഡിഎഫിന്റെ പരാജയം. ബിജെപി സ്ഥാനാർത്ഥി കുമാരൻ നായരാണ്​ വാർഡിൽ ജയിച്ചത്​.

അതിനിടെ തിരുവനന്തപുരം കോർപ്പറേഷനിൽ വ്യക്​തമായ മുന്നേറ്റമാണ്​ എൽഡിഎഫ്​ കാഴ്​ചവക്കുന്നത്​. 40 സീറ്റുകളിലാണ്​ എൽഡിഎഫ്​ മുന്നേറ്റം. 24 സീറ്റുകളിലാണ്​ എൻഡിഎ മുന്നണി മുന്നേറുന്നത്​. യുഡിഎഫ്​ പത്ത്​ സീറ്റുകളിലാണ്​ മുന്നേറുന്നത്​.

Story Highlights – Local body election, V V Rajesh, BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top