നല്ല നിലയിൽ തന്നെ ഇടതുപക്ഷത്തിന് അംഗീകാരം ലഭിക്കും : എ വിജയരാഘവൻ

will win in local body election says a vijayaraghavan

നല്ല നിലയിൽ ഇടതുപക്ഷത്തിന് അംഗീകാരം ലഭിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രതിപക്ഷം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിനുള്ള മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നുള്ള ശുഭ പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ത്രിതല പഞ്ചായത്തിൽ ബ്ലോക്ക് തലത്തിലായിരിക്കും വോട്ടെണ്ണൽ. എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാണ് സജ്ജീകരണം. കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വോട്ടെണ്ണൽ നടത്തുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് മാസ്‌കും ഷീൽഡും നിർബന്ധമാണ്.

ആദ്യം എണ്ണുക തപാൽ വോട്ടുകളാണ് . സർവീസ് വോട്ടുകൾക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്‌പെഷ്യൽ തപാൽ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാൽ വോട്ടുകൾ. ഗ്രാമപഞ്ചായത്തുകളിലേയും നഗരസഭകളിലേക്കും ഫലം ആദ്യമറിയാം. ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാക്കാനാണ് ശ്രമം.

Story Highlights – will win in local body election says a vijayaraghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top