കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ 60 കാരന്‍ സൈക്കിളില്‍ യാത്ര ചെയ്തത് 11 ദിവസം

കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ 60 കാരനായ സത്യദേവ് സൈക്കിളില്‍ യാത്ര ചെയ്തത് 11 ദിവസം. ബിഹാര്‍ സിവാന്‍ സ്വദേശിയായ സത്യദേവ് മാഞ്ജിയാണ് 11 ദിവസം സൈക്കിളില്‍ സഞ്ചരിച്ച് കര്‍ഷകസമരം നടക്കുന്ന ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെത്തിയത്. ‘ എന്റെ നാടായ സിവാനില്‍ നിന്ന് 11 ദിവസം യാത്ര ചെയ്താണ് ഞാന്‍ ഇവിടെ എത്തിയത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് എന്റെ ആവശ്യം’ സത്യദേവ് മാഞ്ജി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ. പ്രശ്നപരിഹാരത്തിനുള്ള സമിതി പിന്നീട് രൂപീകരിക്കാമെന്നും ഓള്‍ ഇന്ത്യ കിസാന്‍ സഭ നേതാവ് അശോക് ധാവലെ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ഉത്തരവിടുകയാണ് വേണ്ടത്. പാര്‍ലമെന്റ് സമ്മേളനം വിളിക്കാനും നിര്‍ദേശം നല്‍കണം. അതിന് ശേഷം സമിതി രൂപീകരിക്കാമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ നിലപാട് വ്യക്തമാക്കി.
അതേസമയം, പ്രശ്ന സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആറ് കര്‍ഷക നേതാക്കള്‍ക്ക് ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലാ ഭരണക്കൂടം നോട്ടിസ് നല്‍കി. അരലക്ഷം രൂപ വീതം കെട്ടിവയ്ക്കാനും നിര്‍ദേശിച്ചു. അതേസമയം, തിക്രി അതിര്‍ത്തിയില്‍ ഹൃദയാഘാതം കാരണം പഞ്ചാബ് ബട്ടിന്‍ഡ സ്വദേശി ജയ്‌സിംഗ് മരിച്ചു. സ്ത്രീകള്‍ അടക്കം ആയിരകണക്കിന് പേര്‍ പുതുതായി പ്രക്ഷോഭ വേദികളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സേന അടക്കം വന്‍ സന്നാഹം ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളില്‍ തുടരുകയാണ്.
Story Highlights – 60-year-old cycled for 11 days to take part in the farmers’ strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here