സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി

മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് സി.എം. രവീന്ദ്രന്‍ ഹാജരായത്. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അദ്ദേഹം ഇഡി ഓഫീസില്‍ എത്തിയത്.
സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ഇഡി ഓഫീസില്‍ ഹാജരായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്സ്‌മെന്റ് നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയില്‍ രവീന്ദ്രന്റെ ആവശ്യം. എന്നാല്‍ പ്രാരംഭഘട്ട അന്വേഷണമാണ് നടക്കുന്നതെന്നും, രവീന്ദ്രനെ അറസ്റ്റ് ചെയ്യുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്നതിനായി നാലാം തവണയും ഇഡി നോട്ടീസ് നല്‍കിയതിനു പിന്നാലെയായിരുന്നു സി.എം. രവീന്ദ്രന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സി.എം. രവീന്ദ്രന്‍ രാവിലെ ഇഡി ഓഫീസില്‍ എത്തിയത്.
Story Highlights – C.M. Raveendran appeared at the Enforcement Directorate office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here