യുഡിഎഫിനേറ്റ തോൽവി വിലയിരുത്താൻ വീണ്ടും രാഷ്ട്രീയകാര്യ സമിതി ചേരും

യുഡിഎഫിനേറ്റ തോൽവി വിലയിരുത്താൻ വീണ്ടും രാഷ്ട്രീയകാര്യ സമിതി ചേരാൻ തീരുമാനം. നേതാക്കൾ നേരിട്ട് യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യോഗമാണ് ചേരുന്നത്. ജനുവരി 6, 7 തിയതികളിലാണ് യോഗം ചേരുക. മറ്റന്നാൾ ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ ഓരോ ജില്ലയിലേയും റിപ്പോർട്ട് നൽകണം.
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫഅ പ്രകടനവും തോൽവിയും വിലയിരുത്താൻ ഇന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നിരുന്നു. സ്ഥാനാർത്ഥി നിർണയം ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആയിരുന്നുവെന്ന് യോഗത്തിൽ വി.എം സുധീരൻ പറഞ്ഞു. പരമ്പരാഗത വോട്ട് ബാങ്കിൽ ചോർച്ച ഉണ്ടായെന്നും സുധീരൻ പറഞ്ഞു.
തോറ്റെന്ന് പറയാനെങ്കിലും നേതാക്കൾ തയാറാകണമെന്ന് വി. ഡി സതീശൻ പറഞ്ഞു. കെ മുരളീധരന്റെ വിമർശനം പിണറായിയുടേത് പോലെ ആയിപ്പോയെന്ന് യോഗത്തിൽ എംഎം ഹസനും പറഞ്ഞു.
ഇതിന് പിന്നാലെയാണ് കെപിസിസിയുടെ മുഴുവൻ ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗം വിളിക്കാൻ തീരുമാനമായത്.
Story Highlights – congress rashtriya samithi meeting called
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here