Advertisement

പാലക്കാട്ടെ ‘ജയ് ശ്രീറാം’ ബാനർ; പൊലീസിൽ പരാതി നൽകി സിപിഐഎം; കേസെടുക്കാൻ നിർദേശം

December 17, 2020
Google News 2 minutes Read

പാലക്കാട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫിസിന് മുകളിൽ ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും ‘ജയ് ശ്രീറാം’ എന്ന ബാനർ ഉയർത്തുകയും ചെയ്ത സംഭവത്തിൽ സിപിഐഎം പൊലീസിൽ പരാതി നൽകി. സിപിഐഎം മുനിസിപ്പൽ സെക്രട്ടറി ടി കെ നൗഷാദാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ബിജെപി നേതാക്കളുടെ അറിവോടെയാണ് നടപടിയെന്ന് സിപിഐഎം ടൗൺ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഘപരിവാർ പ്രവർത്തകരെ ഉപയോഗിച്ച് ഒരുമതവിഭാഗത്തിന്റെ ചിഹ്നങ്ങളും മുദ്രാവാക്യവും ഉയർത്തി സമൂഹത്തിൽ മതസ്പർദ്ധ വളർത്തി ബോധപൂർവം പ്രകോപനവും കലാപവും സൃഷ്ടിക്കാനും നഗരസഭയിൽ ശ്രമിച്ചു. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കമെന്നും സിപിഐഎം ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ പാലക്കാട് എസ്പി റിപ്പോർട്ട് ആവശ്യപ്പെട്ടു. പരാതിയിൽ കേസെടുക്കാനും എസ്പി നിർദേശിച്ചു. അതിനിടെ കൗണ്ടിം​ഗ് നിയന്ത്രിച്ച ഉദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു.
പ്രവർത്തകർ പ്രകോപനപരമായി മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും പൊലീസ് ഇടപെട്ടാണ് ബാനർ നീക്കിയതെന്നും റിപ്പോർട്ടിലുണ്ട്.
ഇലക്ഷൻ മാനദണ്ഡങ്ങൾ ലംഘിച്ചെന്നും ഇൻ്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പാലക്കാട് മുനിസിപ്പൽ ഓഫിസിന് മുന്നിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയർത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ബിജെപി ജനറൽ സെക്രട്ടറി സി. കൃഷ്ണ കുമാറിൻ്റെ ഭാര്യയുടെ വിജയ പ്രഖ്യാപനത്തിന് ശേഷമാണ് ബാനർ ഉയർത്തിയത്.

Story Highlights – cpim complaint against palakkad jay shriram flux controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here