സ്വപ്‌ന സുരേഷിന് സുരക്ഷ ഭീഷണിയില്ലെന്ന് ജയിൽ വകുപ്പ് ഹൈക്കോടതിയിൽ

സ്വപ്‌ന സുരേഷിന് സുരക്ഷ ഭീഷണിയില്ലെന്ന് ജയിൽ വകുപ്പ് ഹൈക്കോടതിയിൽ. മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷയില്ലെന്നത് തെറ്റായ ആരോപണമാണെന്നും ജയിൽ വകുപ്പ് അറിയിച്ചു. നേരത്തെ സ്വപ്‌ന തനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് കോടതി കർശന സുരക്ഷയ്ക്ക് ഉത്തരവിട്ടിരുന്നു.

കീഴ്‌ക്കോടതി മുൻപാകെ സ്വപ്‌ന സുരേഷ് സുരക്ഷാ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കീഴ്‌ക്കോടതി സ്വപ്‌നയ്ക്ക് കർശന സുരക്ഷ നൽകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയിൽ ഡിജിപി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വപ്‌നയ്ക്ക് ജയിൽ യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയില്ലെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നത് സ്വപ്നയുടെ ആരോപണം മാത്രമാണെന്നും ഡിജിപി കോടതിയെ അറിയിച്ചു.

Story Highlights – jail department has told the high court that there is no security threat to Swapna Suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top