കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണി നേടിയത് അട്ടിമറി വിജയം

ശക്തമായ മത്സരം നടന്ന കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ അട്ടിമറി വിജയം നേടിയാണ് ഇടതു മുന്നണി ഭരണം തിരിച്ചുപിടിച്ചത്. ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ ഉള്‍പ്പെടെ വിള്ളല്‍ വീണെങ്കിലും ബിജെപിക്ക് ജില്ലയില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

2015 ല്‍ നഷ്ടമായ പിലിക്കോട് ഡിവിഷന്‍ തിരിച്ച് പിടിക്കുകയും ചെങ്കളയില്‍ അട്ടിമറി ജയം നേടുകയും
ചെയ്തതോടെയാണ് എല്‍ഡിഎഫിന് എട്ട് സീറ്റിന്റെ ജയം ജില്ലാ പഞ്ചായത്തില്‍ നേടാനായത്. എല്‍ജെഡിയുടെ മുന്നണി പ്രവേശനം പിലിക്കോട് എല്‍ഡിഎഫിന് ഗുണം ചെയ്തു. എന്നാല്‍ ഉറച്ച സീറ്റായിരുന്ന ദേലംപാടിയില്‍ യുഡിഎഫിനാണ് ജയം. പുത്തിഗെയും എടനീരും ബിജെപി നിലനിര്‍ത്തിയപ്പോള്‍ യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് എടനീരില്‍ പരാജയപ്പെട്ടത്.

ഗ്രാമപഞ്ചായത്തുകളില്‍ മിക്കയിടത്തും നാടകീയത തുടരുകയാണ്.15 ഇടത്ത് എല്‍ഡിഎഫിനും 13 ഇടത്ത് യുഡിഎഫിനും ഭരണം ഉറപ്പിക്കാം. എന്നാല്‍ ബദിയടുക്ക, മുളിയാര്‍, വൊര്‍ക്കാടി, കുംബഡാജെ പഞ്ചായത്തുകളില്‍ സ്വതന്ത്രരുടെ പിന്തുണ അനിവാര്യമാണ്. ബദിയടുക്കയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിലേക്ക് പോയതും സീറ്റ് നിലയില്‍ നിര്‍ണായകമായി.

പൈവളിഗെയിലും കാറഡുക്കയിലും 2015 ലേതുപോലെ എല്‍ഡിഎഫ് – യുഡിഎഫ് ധാരണ ഉണ്ടാകാനാണ് സാധ്യത. ബിജെപിയുടെ സ്വന്തം തട്ടകമായ മധൂരില്‍ ഇത്തവണ നാല് ഇടത്ത് ജയം നേടാന്‍ കഴിഞ്ഞതും മഞ്ചേശ്വരത്ത് വിവിധ മേഖലകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതും ജില്ലയിലെ എല്‍ഡിഎഫ് വിജയത്തിന്റെ മറ്റ് കൂട്ടുന്നു.

Story Highlights – kasargod district panchayath -ldf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top