മുക്കം നഗരസഭ ആര് ഭരിക്കണമെന്ന് മുഹമ്മദ് അബ്ദുള്‍ മജീദ് തീരുമാനിക്കും; എല്‍ഡിഎഫുമായി ധാരണയില്ലെന്നും ലീഗ് വിമതന്‍

എല്‍ഡിഎഫുമായി ധാരണയില്ലെന്ന് മുക്കത്തെ ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുള്‍ മജീദ്. എല്‍ഡിഎഫ് – കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചിരുന്നു. ലീഗുകാര്‍ ആരും സംസാരിച്ചിട്ടില്ല. താനിപ്പോഴും ലീഗുകാരന്‍ ആണെന്നും ആരെ പിന്തുണയ്ക്കുമെന്നത് വോട്ടര്‍മാരുമായി ചര്‍ച്ച ചെയ്തശേഷം മാത്രം തീരുമാനിക്കുമെന്നും മുഹമ്മദ് അബ്ദുള്‍ മജീദ് പറഞ്ഞു.

ശക്തമായ മത്സരം നടന്ന നഗരസഭയായിരുന്നു മുക്കത്തേത്. നഗരസഭയില്‍ മുന്നണികള്‍ക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. 33 സീറ്റുകളുള്ള നഗരസഭയില്‍ 15 സീറ്റ് യുഡിഎഫും 15 സീറ്റ് എല്‍ഡിഎഫും നേടി. നെല്ലിക്കാംപൊയിലും നീലേശ്വരത്തും ബിജെപി വിജയിച്ചു.

ഇതോടെയാണ് മുക്കം നഗരസഭയിലെ 30 ാം ഡിവിഷനില്‍ ലീഗ് വിമതനായി മത്സരിച്ച അബ്ദുള്‍ മജീദ് വിജയിച്ചത്. ഇതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെയും മുഹമ്മദ് അബ്ദുള്‍ മജീദിന്റെയും നിലപാട് നിര്‍ണായകമാവുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി വിട്ടുനിന്നേക്കും. ഇതോടെയാണ് മുക്കം നഗരസഭ ആര് ഭരിക്കണമെന്ന് മുഹമ്മദ് അബ്ദുള്‍ മജീദ് തീരുമാനിക്കുക.

Story Highlights – Mohammad Abdul Majeed will decide who will rule the Mukam municipality

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top