പാലക്കാട്ടെ ‘ജയ് ശ്രീറാം’ ബാനർ; പൊലീസ് കേസെടുത്തു

പാലക്കാട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫിസിന് മുകളിൽ ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും ‘ജയ് ശ്രീറാം’ എന്ന ബാനർ ഉയർത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. മുനിസിപ്പൽ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. വിഷയത്തില്‍ പാലക്കാട് എസ്‍പി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇന്നലെയാണ് പാലക്കാട് മുനിസിപ്പൽ ഓഫിസിന് മുന്നിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയർത്തിയത്. ബിജെപി ജനറൽ സെക്രട്ടറി സി. കൃഷ്ണ കുമാറിൻ്റെ ഭാര്യയുടെ വിജയ പ്രഖ്യാപനത്തിന് ശേഷമായിരുന്നു സംഭവം. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി.
ഇതിന് പിന്നാലെ സിപിഐഎം പരാതിയുമായി ടൗൺ പൊലീസിനെ സമീപിക്കുകയായിരുന്നു. ബിജെപി നേതാക്കളുടെ അറിവോടെയാണ് നടപടിയെന്ന് സിപിഐഎം നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. സംഘപരിവാർ പ്രവർത്തകരെ ഉപയോഗിച്ച് ഒരുമതവിഭാഗത്തിന്റെ ചിഹ്നങ്ങളും മുദ്രാവാക്യവും ഉയർത്തി സമൂഹത്തിൽ മതസ്പർദ്ധ വളർത്തി ബോധപൂർവം പ്രകോപനവും കലാപവും സൃഷ്ടിക്കാനും നഗരസഭയിൽ ശ്രമിച്ചു. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു.
Story Highlights – Local body election, palakkad, Jai sriram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here