Advertisement

കേരളത്തിൽ വർ‌​ഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമം; അതിജീവിച്ചെന്ന് എ വിജയരാഘവൻ

December 18, 2020
Google News 1 minute Read

കേരളത്തിൽ വർ​ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അത്തരത്തിലൊരു ശ്രമത്തെ അതിജീവിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫ് വളഞ്ഞ വഴി സ്വീകരിച്ചു. വോട്ടു കച്ചവടത്തിലൂടെ സീറ്റ് വർധിപ്പിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. തിരുവനന്തപുരം വിജയിച്ച് കേരളം പിടിച്ചു എന്ന് പ്രചരിപ്പിക്കുകയായിരുന്നു ബിജെപി ലക്ഷ്യമെന്നും വിജയരാഘവൻ പറഞ്ഞു.

പ്രതിപക്ഷം സ്വയം വിജയിച്ചു എന്നു വ്യാഖ്യാനിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. തോൽവിയുടെ കാരണങ്ങൾ ശരിയായി പഠിക്കാൻ ശ്രമിക്കുന്നില്ല
ജമാ അത്തെയുമായുള്ള ലീഗിൻ്റെ രാഷ്ട്രീയ സഖ്യം ആപത്കരമാണ്. ഇക്കാര്യത്തിൽ കോൺ​ഗ്രസ് നിശബ്ദത പാലിച്ചു. കോൺഗ്രസ് ലീഗിന് കീഴ്പ്പെടുകയായിരുന്നു. മതമൗലിക വാദികളെ ഒഴിവാക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ജനങ്ങളെ വില കുറച്ചു കണ്ടതാണ് കോൺഗ്രസിനുണ്ടായ തകരാറെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

ഭരണത്തിലിരിക്കുന്ന സർക്കാരിന് അനുകൂലമായി തദ്ദേശ ജനവിധി വരുന്നത് 1990ന് ശേഷം ആദ്യമാണ്. നഗരങ്ങളിലും എൽഡിഎഫിന് മേൽക്കൈ എന്നാണ് അന്തിമ കണക്കുകൾ. മികച്ച ആളുകളെ എൽഡിഎഫ് തദ്ദേശ നേതൃത്വത്തിൽ കൊണ്ടുവരും. എല്ലാ വിഭാഗത്തിനും പ്രാതിനിധ്യമുണ്ടാകും. അധ്യക്ഷ സ്ഥാനങ്ങളിൽ ഘടകകക്ഷികളെ നന്നായി പരിഗണിക്കും. എൻസിപി ഉൾപ്പെടെ ഘടകകക്ഷികൾ സംതൃപ്തരാണ്. ജോസ് കെ മാണി വന്നത് കേരളത്തിൽ ആകെ ഗുണം ചെയ്തു. തർക്കങ്ങൾ എൽഡിഎഫ് സംസ്ഥാന നേതൃത്വത്തിൻ്റെ മുന്നിൽ എത്തിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും വിജയത്തിൻ്റെ തുടർച്ചയുണ്ടാകും. തുടർ സർക്കാരിനായി ക്രമീകരണങ്ങളും തയാറെടുപ്പുകളും ആരംഭിക്കുമെന്നും വിജയരാഘവൻ പറ‍ഞ്ഞു.

Story Highlights – A vijayaraghavan, LDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here