സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

cm raveendran second day interrogation completed

സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. തുടർച്ചയായി രണ്ടാം ദിനമാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്തത്.

കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. സ്വപ്നയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് സിഎം രവീന്ദ്രനെന്ന് സ്വപ്ന പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഹാജരായത്. തുടർന്ന് 12 മണിക്കൂറുകൾക്ക് ശേഷമാണ് സിഎം രവീന്ദ്രനെ വിട്ടയക്കുന്നത്. തനിക്ക് സ്വപ്നയുമായി അനൗദ്യോ​ഗികമായി ബന്ധമില്ലെന്ന് രവീന്ദ്രൻ ഇ.ഡിയോട് പറഞ്ഞു. ശിവശങ്കറിനെ പൂർണമായും തള്ളിയെന്നും റിപ്പോർട്ടുണ്ട്.

Story Highlights – cm raveendran second day interrogation completed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top