സിഎം രവീന്ദ്രനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തിങ്കളാഴ്ച വീണ്ടും ചോദ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയും ഇന്നുമായി 25 ഓളം മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം ഇത് മൂന്നാം തവണയാണ് രവീന്ദ്രനെ ഇ.ഡി സംഘം വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.
കള്ളപ്പണം വെളുപ്പിച്ച കേസിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വപ്നയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് സിഎം രവീന്ദ്രനെന്ന് സ്വപ്ന പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഹാജരായത്. തുടർന്ന് 12 മണിക്കൂറുകൾക്ക് ശേഷമാണ് സിഎം രവീന്ദ്രനെ വിട്ടയക്കുന്നത്. തനിക്ക് സ്വപ്നയുമായി അനൗദ്യോഗികമായി ബന്ധമില്ലെന്ന് രവീന്ദ്രൻ ഇ.ഡിയോട് പറഞ്ഞു. ശിവശങ്കറിനെ പൂർണമായും തള്ളിയെന്നും റിപ്പോർട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here