Advertisement

കൊവിഡ്; ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ അമേരിക്ക

December 18, 2020
Google News 1 minute Read
covid america

കൊവിഡ് മരണം നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ അമേരിക്ക. ഇന്നലെ 3600 മരണവും 245000ല്‍ പരം കേസുകളും ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് കണക്കുകളില്‍ മൂന്ന് മാസത്തിന് മുന്‍പുള്ളതിനേക്കാള്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് തെക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലാണ്. കാലിഫോര്‍ണിയയില്‍ 200ല്‍ പരം മരണങ്ങളാണ് ദിവസേന നടക്കുന്നത്. കൂടുതല്‍ കരുതല്‍ നടപടികള്‍ എടുക്കുന്നതായി കാലിഫോര്‍ണിയ ഗവര്‍ണര്‍.

താങ്ക്‌സ് ഗിവിംഗ് ആഘോഷങ്ങള്‍ കൊവിഡ് കണക്കിലെ വര്‍ധനയ്ക്ക് കാരണമായെന്ന് പറയാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാക്‌സിന്‍ വിതരണം ആരംഭിച്ചതിന്റെ ആശ്വാസത്തിലാണെങ്കിലും പൂര്‍ണമായി ആശങ്കയൊഴിഞ്ഞില്ലെന്ന് രാജ്യത്തെ കൊവിഡ് കണക്കുകളില്‍ വ്യക്തമാണ്.

Story Highlights – covid, america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here