കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തില്‍ അവകാശവാദവുമായി സിപിഐ

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തില്‍ അവകാശവാദവുമായി സിപിഐ. പ്രസിഡന്റ് പദവി പങ്കിടുമ്പോള്‍ സിപിഐയെ പരിഗണിക്കണമെന്നും കാഞ്ഞിരപ്പിള്ളി സീറ്റ് വിട്ടുകൊടുക്കില്ലെന്നുമാണ് സിപിഐ നിലപാട്. എന്‍സിപിയുടെ പരാതികള്‍ ചര്‍ച്ച ചെയ്യുമെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ പ്രതികരിച്ചു.

കാഞ്ഞിരപ്പിള്ളി മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുള്ള മണ്ഡലമാണ്. വൈകാരികമായി അടുപ്പമുള്ള മണ്ഡലമാണ്. ആ സീറ്റ് വേണമെന്നുള്ളത് പൊതു വികാരമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിലെ നിലവിലെ സീറ്റ് നില സിപിഐഎം -6, കേരളാ കോണ്‍ഗ്രസ് എം -5, സിപിഐ – 3 എന്നിങ്ങനെയാണ്. അതുകൊണ്ട് അര്‍ഹമായ പരിഗണന സിപിഐയ്ക്ക് കിട്ടണമെന്ന അവകാശ വാദമാണ് ജില്ലാ സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്.

Story Highlights – CPI- Kottayam district panchayat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top