തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവിൽവന്ന പെരുമാറ്റച്ചട്ടം ഇന്ന് അവസാനിക്കും; സത്യപ്രതിജ്ഞയ്ക്കുള്ള മാർഗനിർദേശം പുറത്തിറക്കി

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ ആറിന് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരനാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുള്ള മാർഗനിർദേശവും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.
സത്യപ്രതിജ്ഞാ ചടങ്ങ് പൂർണമായി കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കണം. മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും നിർബന്ധം. ഏതെങ്കിലും അംഗം കൊവിഡ് പോസീറ്റീവായാലോ നിരീക്ഷണത്തിൽ പോകുകയൊ ചെയ്താൽ വിവരം ബന്ധപ്പെട്ട വരണാധികാരിയെ അറിയിക്കണം. ഇത്തരം അംഗങ്ങൾ പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞയ്ക്കെത്തണം. മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് ഇവർക്ക് അവസരം. പിപിഇ കിറ്റ് ലഭ്യമാക്കേണ്ട നടപടികൾ ജില്ലാ കളക്ടർമാർ സ്വീകരിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ നിർദേശം നൽകി. 21നാണ് സത്യപ്രതിജ്ഞ ചടങ്ങ്.
Story Highlights – local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here