കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

rape

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് നടി അപമാനിതയായ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കും.സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കും. നടി തയാറെങ്കില്‍ ഇന്ന് തന്നെ പൊലീസ് മൊഴി എടുക്കുമെന്നും വിവരം.

അതേസമയം സംഭവം അപലപനീയമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പ്രതികരിച്ചു. സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് നാളെ നടിയില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കും. അപമാനകരമായ സംഭവമാണെന്നും രണ്ടു ദിവസത്തിനകം നടിയെ സന്ദർശിക്കുമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ.

Read Also : കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍വച്ച് അപമാനിക്കപ്പെട്ടെന്ന് യുവനടി

ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്‍ന്നു, ശരീരഭാഗത്ത് സ്പര്‍ശിച്ചുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍. തന്റെ സഹോദരി സംഭവം കണ്ടെന്നും ശേഷവും യുവാക്കള്‍ പിന്തുടര്‍ന്നെന്നും നടി. സംസാരിക്കാനും ശ്രമിച്ചു. നടിയുടെ മാതാവ് വന്നപ്പോഴാണ് യുവാക്കള്‍ പോയതെന്നും കുറിപ്പില്‍ പറയുന്നു.

Story Highlights – actress attack, kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top