ഗായകന്‍ തൊണ്ട പൊട്ടി പാടിയതിന് ഫലം, ഹസീന ടീച്ചര്‍ വിജയിച്ചു; ഇതാ വിജയിപ്പിച്ച പാട്ട്

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വൈറലായൊരു പ്രചരണ ഗാനമുണ്ട്. പാലക്കാട്ടെ കപ്പൂര്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തെങ്ങിലവളപ്പില്‍ ഹസീന ടീച്ചര്‍ക്ക് വേണ്ടിയായിരുന്നു പാട്ട്.
തൊണ്ട പൊട്ടുന്ന രീതിയിലാണ് ഗായകന്‍റെ ആലാപനമെന്നാണ് പ്രത്യേകത. പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന സ്റ്റുഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആണ് വൈറലായത്. പാട്ടുകാരന്റെ തൊണ്ട പൊട്ടുമാറുള്ള ആലാപനം കേട്ട് ജനം ഇങ്ങോട്ട് ചോദിച്ചു.. ഹസീന ടീച്ചര്‍ വിജയിച്ചോ എന്ന്? ഗാനം ആലപിച്ചത് പൊന്നാനിക്കാരനായ ഷുഅയ്ബ് ജെറിന്‍ ആണ്.
വിഡിയോ വൈറലായതിന് കാര്യമുണ്ടായി കേട്ടോ. ഹസീന ടീച്ചര്‍ വിജയിച്ചു. സിപിഐഎം സിറ്റിംഗ് സീറ്റായിരുന്ന ഒന്നാം വാര്‍ഡില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ നസീമയ്ക്ക് എതിരെ 546 വോട്ട് നേടിയാണ് ഹസീന ടീച്ചറുടെ തിളങ്ങുന്ന വിജയം. എതിര്‍സ്ഥാനാര്‍ത്ഥിക്ക് 437 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ബിജെപി സ്ഥാനാര്‍ത്ഥി സുബിത പി എസിന് 37 വോട്ടും. ഹസീന ടീച്ചര്‍ക്ക് അപരയും ഉണ്ടായിരുന്നു. അപര ചുള്ളിവളപ്പില്‍ ഹസീനക്ക് ലഭിച്ചതോ 19 വോട്ടും.
Story Highlights – kappur palakkad haseena won viral song