എം. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഹര്‍ജിയില്‍ കഴിഞ്ഞയാഴ്ച്ച ഇരു വിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു.

സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നും കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിനു ലഭിച്ച കോഴപണമാണെന്നാണ് എന്‍ഫോഴ്സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

അതേസമയം, ലോക്കറും സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും മതിയായ തെളിവുകളില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് എം.ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top