Advertisement

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ കൂട്ടുത്തരവാദിത്തമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

December 18, 2020
Google News 1 minute Read

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. സംഘടനാ സംവിധാനത്തില്‍ വീഴ്ചകളും പാളിച്ചകളുമുണ്ടായിരുന്നു. ഇതാണ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന് കാരണമെന്നും മുല്ലപ്പളളി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ദുർബലമായ സംഘടനാ സംവിധാനമാണ്. പരമ്പരാഗത വോട്ടുകളില്‍ വിളളലുണ്ടായി. മധ്യതിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം ജോസ് കെ മാണി മുന്നണിവിട്ടതുകൊണ്ട് മാത്രമല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയപ്പോള്‍ തനിക്ക് ആരും പൂച്ചെണ്ട് നല്‍കിയില്ലെന്നും മുല്ലപ്പളളി പറഞ്ഞു.

മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് വൈകാരികമായി പ്രതികരിച്ച കെപിസിസി അധ്യക്ഷന്‍, തനിക്കെതിരെ വിപ്ലവം നടത്തുന്ന നേതാക്കളോടുളള പരിഭവം കൂടിയാണ് പ്രകടിപ്പിച്ചത്. നേതൃമാറ്റം വേണമെന്ന് പാർട്ടിയില്‍ ആരും ആവശ്യമുന്നയിച്ചിട്ടില്ലെന്നും സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്ന ക്രിയാത്മക നിർദേശങ്ങള്‍ മാത്രമാണ് ഉയർന്നതെന്നും മുല്ലപ്പളളി പറഞ്ഞു.

Story Highlights – Mullappally ramachandran, local body election, KPCC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here