Advertisement

കൊവിഡ് കാലത്തെ പൊതു പരീക്ഷ; പേടികൂടാതെ എങ്ങനെ തയ്യാറെടുക്കാം

December 18, 2020
Google News 2 minutes Read
Public examination during the Covid period; How to prepare without fear

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തിയതി കൂടി പ്രഖ്യാപിച്ചതോടെ ഇരട്ടി ആശങ്കയിലാണ് രക്ഷിതാക്കള്‍. സാധാരണ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തയ്യാറെടുപ്പുകളുടെ ഫലം പരീക്ഷയില്‍ പകര്‍ത്താന്‍ സാധിക്കുമോ എന്ന ആശങ്കയാണെങ്കില്‍ ക്ലാസ് റൂമിലെത്താതെ എഴുതുന്ന പരീക്ഷ ഫലം എന്താവും എന്നത് കൂടിയാണ് രക്ഷിതാക്കളുടെ ഇപ്പോഴത്തെ ആവലാതി. ഇത്തവണ പരീക്ഷയെഴുതി കിട്ടുന്ന റിസള്‍ട്ടുമായി പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിക്കുമോ?, പ്ലസ് ടു പാസാവുമോ, പാസായാല്‍ തന്നെ നല്ല കോളജില്‍ അഡ്മിഷന്‍ ലഭിക്കുമോ?, പ്ലസ് ടു റിസള്‍ട്ട് മോശമായാല്‍ എന്‍ട്രന്‍സ് റിസള്‍ട്ടിനെ ബാധിക്കില്ലേ ഇങ്ങനെ നൂറായിരം ചോദ്യങ്ങള്‍ക്ക് നടുവിലാണ് രക്ഷിതാക്കള്‍.

കൊവിഡ് കൊണ്ടുപോയ ക്ലാസ് റൂം ദിനങ്ങള്‍ രക്ഷിതാക്കളുടെ മനസില്‍ സത്യത്തില്‍ കനല്‍ കോരിയിടുകയാണ് ചെയ്തത്. ക്ലാസുകള്‍ ഉണ്ടായിരുന്നപ്പോള്‍ അധ്യാപകര്‍ നേരിട്ട് പഠന നിലവാരം അളക്കുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള നിരന്തര മൂല്യനിര്‍ണയങ്ങള്‍ കുട്ടികളുടെ നിലവാരത്തിന് അനുസരിച്ച് പഠനരീതിയില്‍ മാറ്റം വരുത്താന്‍ സഹായിച്ചിരുന്നു. ഇതെല്ലാം കൊവിഡ് കൊണ്ടുപോയി എന്നോര്‍ത്ത് കുട്ടികളുടെ ഭാവി വിട്ട് കൊടുക്കാന്‍ പറ്റുമോ ?. ഇല്ല ഇവിടെയാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ ഉപയോഗം അത്യാവശ്യമായി വരുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ എത്രകണ്ട് കുട്ടികളെ പരീക്ഷയ്ക്ക് പ്രാപ്തരാക്കിയിട്ടുണ്ടെന്നറിയാന്‍ പരീക്ഷാഫലം വരെ കാത്തിരിക്കുന്നത് കുട്ടികളുടെ ഭാവിവച്ചുള്ള തീക്കളിയായിരിക്കും. അധ്യാപകരുടെ കണ്‍മുന്നില്‍ തന്നെ പലതരം വേലത്തരങ്ങള്‍ ഒപ്പിക്കുന്ന നമ്മുടെ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ എന്താവും അവസ്ഥ. ഒരുമിച്ചിരുത്തി പഠിപ്പിച്ച് കൊടുക്കാമെന്ന് വെച്ചാല്‍ ഇപ്പോഴത്തെ സിലബസ് മുഴുവന്‍ ആദ്യം നമ്മള്‍ പഠിക്കണ്ടേ അതിന് ഇനിയെവിടെ സമയം. സമയം അല്പം അതിക്രമിച്ചെങ്കിലും ഇനിയും വഴിയുണ്ട്. നിങ്ങളുടെ കുട്ടികളെ ഒപ്പമിരുത്തി പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കാന്‍ 90 പ്ലസ് നിങ്ങളെ സഹായിക്കും.

എല്ലാ ദിവസവും കുട്ടികള്‍ എന്ത് പഠിച്ചു, ഏത് ഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നെല്ലാം വീട്ടിലിരുന്ന് മാതാപിതാക്കള്‍ക്ക് തന്നെ പരിശോധിക്കാം. 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ ദിവസവും കുട്ടികളുടെ പഠന നിലവാരം മനസിലാക്കാം. ആപ്പിലൂടെ ദിവസവും പഠിക്കുന്ന പാഠഭാഗത്തില്‍ നിന്നുള്ള ഹോം ടെസ്റ്റ് ഇതിന് നിങ്ങളെ സഹായിക്കും. സാധാരണ നല്‍കുന്ന ട്യൂഷന്‍ ഫീസുകളേക്കാള്‍ കുറഞ്ഞ ചിലവില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍ കുട്ടികള്‍ക്ക് പഠിക്കാനും നിരന്തരം പഠനനിലവാരം അളക്കാനും സാധിക്കും.

പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ സവിശേഷത. അഞ്ചാം തരം മുതല്‍ 12ാം തരം വരെയുള്ള കേരളാ സിലബസിലെ കുട്ടികള്‍ക്ക് മാത്രമേ 90പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെയുള്ള പഠനം സാധ്യമാവുകയുള്ളു. എല്ലാ കുട്ടികള്‍ക്കും പിന്തുടരാന്‍ പാകത്തിന് സിലബസിനെ സിമ്പിളാക്കിയാണ് ആപ്പിലൂടെയുള്ള ഡിജിറ്റല്‍ ട്യൂഷന്‍. സ്‌കൂളുകള്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ നിശ്ചിത സമയത്തേക്ക് മാത്രമുള്ളതാണെങ്കില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്ലിക്കേഷനില്‍ ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത ക്ലാസുകള്‍ പിന്നീട് കാണുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല.

സിലബസിലുള്ള എല്ലാ പാഠഭാഗങ്ങളും വ്യക്തവും കൃത്യമായും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. ഹൈ ക്വാളിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ക്ലാസുകള്‍ നയിക്കുന്നത് അതത് വിഷയങ്ങളിലെ വിദഗ്ധരാണ്. കുട്ടികള്‍ക്കായി ഹോം ടെസ്റ്റ്, പേരന്റ്‌സ് കോര്‍ണര്‍ അടക്കമുള്ള നിരവധി സംവിധാനങ്ങള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിട്ടുണ്ട്.

വിശദവിവരങ്ങള്‍ക്ക് : www.mytuitionapp.com

Story Highlights – Public examination during the Covid period; How to prepare without fear

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here