പരസ്യപ്രസ്താവനയ്ക്ക് കോൺഗ്രസിൽ വിലക്ക്

aicc bans public statement

പരസ്യപ്രസ്താവനയ്ക്ക് കോൺഗ്രസിൽ വിലക്കേർപ്പെടുത്തി എഐസിസി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെതാണ് ഉത്തരവ്.

നേതൃത്വത്തിന് എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കറുതെന്ന് എഐസിസി അറിയിച്ചു. പാർട്ടിയുടെ നന്മയ്ക്കുവേണ്ടി എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും കേരളത്തിലെ നേതാക്കളോട് എഐസിസി പറഞ്ഞു.

ദേശിയ തലത്തിൽ കോൺ​ഗ്രസിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടേയും വിമത നേതാക്കളുടെ പരസ്യ പ്രസ്താവനകളുടേയും പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കോണ്‍ഗ്രസിലെ ദേശീയ അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുകയാണ് വിമത സംഘം. അതിനിടെ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി രാഹുൽ ​ഗാന്ധി രം​ഗത്ത് വന്നു. അധ്യക്ഷ പദത്തിലേക്ക് ഉചിതനായ ആളെ കണ്ടെത്തണമെന്ന് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. സോണിയ ​ഗാന്ധിയുടെ വസതിയിൽ ചേർന്ന യോ​ഗത്തിൽ രാഹുൽ ​ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെനന് ആവശ്യം ഉയർന്നു. എന്നാൽ രാഹുൽ അത് തള്ളുകയായിരുന്നു.

Story Highlights – aicc bans public statement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top