Advertisement

യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ വ്യക്തമായി തിരിച്ചറിയാനായില്ല

December 19, 2020
Google News 1 minute Read

കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കണ്ടെത്തിയെങ്കിലും വ്യക്തമായി തിരിച്ചറിയാനായിട്ടില്ല.

നടിയെ അപമാനിക്കാന്‍ ശ്രമം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ പൊലീസ് പരിശോധിക്കുകയാണ്. പ്രതികളായ രണ്ട് ചെറുപ്പക്കാരുടെയും നീക്കങ്ങള്‍ ദുരുദ്ദേശപരമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. മാളിന്റെ പാര്‍ക്കിംഗിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വ്യക്തതയുള്ള ദൃശ്യങ്ങള്‍ക്കായി കൂടുതല്‍ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കും.

നടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അപമാനിക്കല്‍, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും കളമശ്ശേരി പൊലീസ് സ്വമേധയാ കേസെടുക്കുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി 7.10 ഓടെയാണ് എറണാകുളം നഗരത്തിലെ പ്രമുഖ മാളില്‍ കുടുംബത്തിനൊപ്പം ഷോപ്പിംഗിനെത്തിയ നടിയെ യുവാവ് കടന്നു പിടിക്കുകയും സുഹൃത്തിനൊപ്പം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്തത്.

Story Highlights – Attempt to insult young actress,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here