Advertisement

രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു കോടിയിലേക്ക്; പ്രതിദിന കേസുകള്‍ കുറയുന്നു

December 19, 2020
1 minute Read
covid test

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്. അമേരിക്കയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണം ഒരു കോടിയിലെത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 95 ശതമാനത്തില്‍ അധികം പേര്‍ ഇതുവരെ രോഗമുക്തി നേടി. പ്രതിദിന കേസുകള്‍ രാജ്യത്ത് കുറയുന്നത് ആശ്വാസമായി.

ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത 324ാം ദിവസമാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയില്‍ എത്തുന്നത്. ആരോഗ്യ മന്ത്രാലയം ഒടുവില്‍ പുറത്തിറക്കിയ കണക്കുപ്രകാരം 99,79,447 പേരാണ് രോഗ ബാധിതര്‍. 95,20, 827 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,44,789 പേര്‍ക്ക് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായി.

Read Also : കൊവിഡ് കാലത്തെ പൊതു പരീക്ഷ; പേടികൂടാതെ എങ്ങനെ തയ്യാറെടുക്കാം

രോഗമുക്തിയില്‍ ലോക രാജ്യങ്ങള്‍ക്ക് തന്നെ മുന്നിലാണ് ഇന്ത്യ. 95 ശതമാനത്തില്‍ അധികം പേര്‍ക്ക് രോഗമുക്തിയുണ്ട്. രോഗികളുടെ എണ്ണം 80 ലക്ഷത്തില്‍ നിന്ന് 90 ലക്ഷമായി കടന്നത് 22 ദിവസം കൊണ്ടാണെങ്കില്‍, 90 ലക്ഷത്തില്‍ നിന്നും ഒരു കോടിയില്‍ എത്തുന്നത് 28 ദിവസം കൊണ്ടാണ്.

രോഗബാധിതരുടെ പട്ടികയില്‍ ഒന്നാമത് ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 18 ലക്ഷത്തിലധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥീരികരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യയും ഉള്ളത്. അതേസമയം പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 5000ന് മുകളിലാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രതിദിന കേസുകള്‍ കുറഞ്ഞത് ആശ്വാസമായി.

Story Highlights – coronavirus, covid 19, india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top