മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാട്ടാന വനമേഖലയിലേക്ക് കടന്നതായി സൂചന

നിലമ്പൂർ- ഗൂഡല്ലൂർ കൊളപ്പള്ളിയിലും കണ്ണൻവയലിലും മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാട്ടാന വനമേഖലയിലേക്ക് കടന്നതായി സൂചന. പന്തല്ലൂർ ലന്റോക്ക് വനത്തിലൂടെ കാട്ടാന കുമ്പളപാറ വനമേഖലയിലേക്ക് കടന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്. മയക്ക്വെടി സംഘം നടത്തിയ തിരച്ചിലിലാണ് കാട്ടാനയെ കാട്ടാനയെ കണ്ടെത്തിയത്. കാട്ടാനയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.

തുടർച്ചയായ അഞ്ചാം ദിവസമാണ് കാട്ടാനയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നത്. മുൻപ് കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ശേഷം ഡ്രൗൺ ഉപയോഗിച്ച് തെരച്ചിൽ നടത്തി മയക്ക് വെടിവച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. അച്ഛനെയും മകനെയും കാട്ടാന കുത്തികൊന്നതിനെ തുടർന്ന് ആനയെ പിടികൂടാനായി നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കാട്ടാനയെ പിടികൂടാനായുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്. 25ഓളം ക്യാമറകൾ കാട്ടാനയെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയിട്ടുണ്ട്.

Story Highlights – Indications are that he entered the jungle, killing three people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top