Advertisement

കോൺ​ഗ്രസ് അധ്യക്ഷനാകാൻ ഇല്ലെന്ന് വ്യക്തമാക്കി രാഹുൽ ​ഗാന്ധി

December 19, 2020
1 minute Read
rahul gandhi in kerala today

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി രാഹുൽ ​ഗാന്ധി. അധ്യക്ഷ പദത്തിലേക്ക് ഉചിതനായ ആളെ കണ്ടെത്തണമെന്ന് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. സോണിയ ​ഗാന്ധിയുടെ വസതിയിൽ ചേർന്ന യോ​ഗത്തിൽ രാഹുൽ ​ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെനന് ആവശ്യം ഉയർന്നു. എന്നാൽ രാഹുൽ അത് തള്ളുകയായിരുന്നു.

അതേസമയം, ഇനിയും അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് സോണിയ ​ഗാന്ധി വ്യക്തമാക്കിയതായാണ് സൂചന. കോൺ​ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയും ശക്തി പ്രാപിക്കുകയും വേണമെന്നും സോണിയ ​ഗാന്ധി വ്യക്തമാക്കി. അതിനിടെ സോണിയ ​ഗാന്ധി മാറുന്നത് തെരഞ്ഞെടുപ്പിലൂടെ വേണമെന്ന് വിമത നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി നോമിനേഷൻ വേണ്ട. താത്കാലിക അധികാരം തെരഞ്ഞെടുക്കപ്പെടുന്ന അധ്യക്ഷന് നൽകണമെന്നും വിമത നേതാക്കൾ ആവശ്യപ്പെട്ടു. അധ്യക്ഷ പദത്തിൽ‌ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ വിരോധമില്ലെന്നായിരുന്നു സോണിയ ​ഗാന്ധിയുടെ പ്രതികരണം.

യോഗത്തില്‍ വിമത നേതാക്കൾക്കൊപ്പം ഹൈക്കമാൻഡ് നേതാക്കളും പങ്കെടുത്തിരുന്നു. പ്രധാനമായും സംഘടനാ പ്രശ്‌നങ്ങള്‍ തന്നെയാണ് യോഗത്തില്‍ ചര്‍ച്ചയായത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ തെഞ്ഞെടുപ്പിലെ തോല്‍വിയും യോഗത്തില്‍ ചര്‍ച്ചയായി. ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ആശങ്ക യോഗം പങ്കുവച്ചു.

Story Highlights – rahul gandhi, congress, sonia gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top