ആർഎസ്എസ്- ബിജെപി സംയുക്ത യോഗം ഇന്ന് കൊച്ചിയിൽ ചേരും

തദ്ദേശതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ആർഎസ്എസ്-ബിജെപി സംയുക്ത യോഗം ഇന്ന് കൊച്ചിയിൽ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംഘടനാ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.

തദ്ദേശതെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനവും പാർട്ടിയിലെ ആഭ്യന്തര കലഹവും യോഗത്തിൽ ചർച്ചയാകും. കെ.സുരേന്ദ്രന്റെ ഏകാധിപത്യ ശൈലിക്കെതിരെ കൂടുതൽ നേതാക്കൾ രംഗത്തു വന്ന പശ്ചാത്തലത്തിൽ ഇക്കാര്യവും ചർച്ചയാകും.

Story Highlights – RSS-BJP joint meeting will be held in Kochi today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top