വിവാഹ ദിവസം അപകടം, നട്ടെല്ലിന് പരുക്ക്; ഒടുവിൽ ആശുപത്രിയിൽ കിടക്കയിൽ താലികെട്ട്

അപ്രതീക്ഷതമായ പല ദുരന്തങ്ങലും ജീവിതത്തിന്റെ ഗതിയെ തന്നെ പലപ്പോഴും മാറ്റിമറിക്കാറുണ്ട്. ചില ദുരന്തങ്ങൾ മുഖാന്തരം ജീവിതം തീരാ ദുഖത്തിലേക്ക് പോകാറുമുണ്ട്. പ്രതീക്ഷകളോടെ വിവാഹ മണ്ഡപത്തിലേക്ക് കടക്കാനിരുന്ന ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയായ ആരതിയെ കാത്തിരുന്നതും അത്തരമൊരു ദുരന്തമായിരുന്നു. എന്നാൽ, ദുരന്ത മുഖത്ത് ആരതിയെ തനിച്ച് വിടാൻ പ്രതിസുധ വരൻ അവ്ദേഷ് തയാറായില്ല. വീടിന്റെ മേൽക്കുരയിൽ നിന്ന് വീണ് ആശുപത്രിയിലായ ആരതിയെ അവ്ദേഷ് ആശുപത്രിയക്കിടക്കിയിൽ വച്ച് വിവാഹം കഴിച്ചു.

വിവാഹ ദിനത്തിൽ വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു ആരതി. തുടർന്ന് നടത്തിയ ചികിത്സയിൽ ആരതിയുടെ നട്ടെല്ലിന് പരിക്കുകളുണ്ടെന്നും നടക്കാൻ കഴിയില്ലെന്നും കണ്ടെത്തി. എന്നാൽ ഈ സംഭവങ്ങളൊന്നും വരൻ അവ്ദേഷിനെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല. വിവാഹം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അവ്ദേഷ് ഉറപ്പിച്ചതിനെ തുടർന്ന് അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ആശുപത്രി കിടക്കയിൽ ഇരുവരുടേയും വിവാഹം നടന്നു.
വിവാഹത്തിൽ കുടുംബാഗങ്ങളുടെയും ആശുപത്രി അധികൃതരും പിന്തുണ കൂടിയായപ്പോൾ ആചാരപ്രകാരമുള്ള ചടങ്ങുകളോടുകൂടി ഗംഭീരമായി നടന്നു.

അപകടത്തെ വകവെക്കാതെ വിവാഹം കഴിക്കാമെന്ന തീരുമാനവുമായി മുന്നോട്ടു പോയ ദമ്പതികളെ അഭിനന്ദിക്കുന്നതായി ആരതിയെ ചികിത്സിച്ച ഡോക്ടർ സച്ചിൻ സിങ് പറഞ്ഞു. വിവാഹ ദിനത്തിൽ തനിക്കുണ്ടായ അപകടമോർത്ത് താൻ ആശങ്കപ്പെട്ടിരുന്നുവെന്നും എന്നാൽ തന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടില്ലെങ്കിലും അദ്ദേഹം കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയെന്നും നവവധു ആരതി പറയുന്നു.

പ്രതിസന്ധിയെ തരണം ചെയ്ത്ജീവിതവുമായി മുന്നോട്ട് പോകുന്ന ദമ്പദികളുടെ കഥ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Story Highlights – Wedding day accident, spinal cord injury; He was eventually hospitalized in a hospital bed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top