പാറശാലയുടെ മുഖം മാറ്റി മറിച്ച് കിഫ്ബി

kiifb change parassala face

പാറശാലയുടെ മുഖം മാറ്റി മറിച്ച് കിഫ്ബി. പാറശാല മണ്ഡലത്തിന്റെ സാമൂഹ്യ പുരോഗതിക്കും ജനങ്ങളുടെ അടിസ്ഥാന ആവശ്യം നിറവേറ്റുന്നതിന് മുൻപെങ്ങും കാണാത്ത വിധമുള്ള മാറ്റമാണ് ഇപ്പോൾ കാണുന്നത്. പാറശാലയിൽ നടപ്പാകുന്ന വികസന പദ്ധതികളുടെ ആകെ തുക 1000 കോടി രൂപയ്ക്ക് മുകളിൽ വരും. സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ കിഫ്ബി ധനലഭ്യത ഉറപ്പാക്കിയതോടെ ചലനമുണ്ടാക്കിയത് 550 കോടി രൂപയുടെ വികസ പദ്ധതികൾക്കാണ്.

വിദ്യാഭ്യാസ മേഖലയിൽ സ്‌കൂൾ തലം മുതൽ തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ വരെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. 92 ഓളം സ്‌കൂളുകളാണ് ഹൈടെക്കായത്. മണ്ഡലത്തിലെ സ്വപ്‌ന പദ്ധതികളിലൊന്നാണ് പാറശാല സർക്കാർ ആശുപത്രി. ആശുപത്രി നവീകരണത്തിന് 153 കോടി രൂപയുടെ മാസ്റ്റർ പ്ലാനിനാണ് കിഫ്ബി അംഗീകാരം നൽകിയത്.

Story Highlights: kiifb change parassala face

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top