കൊച്ചിയിൽ നടിയെ അപമാനിച്ച സംഭവം : പ്രതികൾ‍ പൊലീസ് കസ്റ്റഡിയിൽ

kochi actress attack culprits in police custody

കൊച്ചിയിൽ നടിയെ അപമാനിച്ച പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ കീഴടങ്ങും മുമ്പ് കൊച്ചിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ നാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

പ്രതികളായ മുഹമ്മദ് റംഷാദ് (25), മുഹമ്മദ് ആദിൽ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി തൃക്കാക്കര എസിപി അറിയിച്ചു.

കൊച്ചിയിലെ മാളിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാൻ ശ്രമിച്ചത്. സംഭവശേഷം മെട്രോയിൽ കയറിയ പ്രതികൾ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മലബാറിലേക്ക് ട്രെയിൻ കയറിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പെരിന്തൽമണ്ണയിൽ നിന്ന് ലഭിച്ച ഫോൺ കോളിനെ തുടർന്ന് പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ റിൻഷാദും ആദിലും മാധ്യമങ്ങൾക്ക് മുന്നിലെത്തി.ജോലി ആവശ്യത്തിനാണ് കൊച്ചിയിൽ എത്തിയതെന്നും ലുലുമാളിൽ വച്ച് അബദ്ധത്തിൽ കൈ തട്ടിയത് ആണെന്നും വിശദീകരിച്ചു.

പ്രതികളുടെ വാദങ്ങൾക്ക് വിരുദ്ധമാണ് സിസിടിവി ദൃശ്യങ്ങളും എറണാകുളത്തെ സഞ്ചാരവും. പ്രശ്നം ചർച്ചയായതോടെ അഭിഭാഷകരെ സമീപിച്ച് ഒളിവിൽ പോയ പ്രതികൾ ഒളിവിൽ പോയിരുന്നു. നടിയുടെ അമ്മയുടെ മൊഴി അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Story Highlights – kochi actress attack culprits in police custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top