മന്ത്രവാദത്തിന്റെ പേരിൽ സ്വർണവും പണവുമായി മുങ്ങിയ സ്ത്രീയെ നാട്ടുകാർ പിടികൂടി

മന്ത്രവാദത്തിന്റെ പേരിൽ പാലക്കാട് തൃത്താലയിൽ യുവതിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത് മുങ്ങിയ സ്ത്രീയെ നാട്ടുകാർ പിടികൂടി. നാടകീയതകൾക്കൊടുവിൽ ഓട്ടോ ഡ്രൈവർമാരുടെ സമയബന്ധിതമായ ഇടപെടലിൽ മധ്യ വയസ്‌കയെ പിടിക്കാൻ സഹായിച്ചത്.

തൃത്താല കുമ്പിടി തിരുവിലുള്ള ഒരു വീട്ടിൽ ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയ നാടോടിയായ മധ്യ വയസ്‌ക സർപ്പദോഷം അകറ്റാൻ വീട്ടിൽ സൂക്ഷിച്ച പൊട്ടിയ കമ്മലും നിശ്ചിത തുക പൈസയും എടുത്തു നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

മധ്യ വയസ്‌കയായ സ്ത്രീ തന്ത്രപരമായി സ്വർണവും പണവും കൈക്കലാക്കി ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. പന്തികേട് തോന്നിയ യുവതി സമീപത്തെ യുവാക്കളെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവർമാരുടെ സമയോചിത ഇടപെടൽ സ്ത്രീയെ പിടികൂടി സ്വർണവും പണവും തിരികെ വാങ്ങാൻ സഹായിച്ചു. ജനങ്ങളുടെ ദുർബല മനസ്സുകൾ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങൾ നാട്ടിൻ പുറങ്ങളിൽ സജീവമാകുമ്പോൾ വഞ്ചിതരാകാതിരിക്കാൻ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് തൃത്താല പൊലീസ് പറഞ്ഞു.

Story Highlights – locals caught the woman who snatched the gold and drowned in the name of witchcraft

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top