രോ​ഗികളുടെ ബന്ധുക്കൾ തമ്മിൽ തർക്കം; ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി

ഹരിയാനയിലെ ​ഗുഡ്​ഗാവിൽ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി. ബാലാജി ആശുപത്രിയിലാണ് സംഭവം. ഇവിടെ ചികിത്സയിൽ കഴിയുന്ന രോ​ഗികളുടെ ബന്ധുക്കൾ തമ്മിലുള്ള തർക്കമാണ് അതിക്രമത്തിന് കാരണമായത്. ‌‌

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രോ​ഗികളിൽ ഒരാളുടെ ബന്ധുവാണ് ആശുപത്രിയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റിയത്. എട്ട് തവണയോളം ഇത് തുടർന്നു. ഫാർമസി പൂർണമായും തകർന്ന നിലയിലാണ്. പതിനഞ്ച് വാഹനങ്ങളും തകർന്നു. സിസിടിവിൽ പതിഞ്ഞ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

Story Highlights – Man rams truck inside Balaji hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top