എൻസിപിയുടെ പൊതു പരിപാടിയിൽ‌ ഉദ്ഘാടകനായി ഉമ്മൻചാണ്ടി

ഇടതുമുന്നണിൽ പാലാ സീറ്റിൽ അവകാശവാദം ശക്തമായിരിക്കെ എൻസിപിയുടെ പൊതുപരിപാടി ഇന്ന് കോട്ടയത്ത് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. എൻസിപി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മൻചാണ്ടി പങ്കെടുക്കുന്നത്.

സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന എൻസിപി നിലപാടിന് പിന്നാലെ പാർട്ടി എൽഡിഎഫ് വിട്ടേക്കുമെന്ന സൂചനകൾ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയുടെ സാന്നിധ്യം എൻസിപി വേദിയിൽ എന്നതും ശ്രദ്ധേയമാണ്.

Story Highlights – Sobha surendran, NCP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top